ആധാരം രജിസ്ട്രേഷന് അടിയാധാരം വേണ്ടെന്ന് സുപ്രീംകോടതി.
ചെന്നൈ: വിൽപ്പന നടത്തിയതോ, ഭാഗം ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടെന്ന് സുപ്രീംകോടതി.
ഇതു സംബന്ധിച്ച് നേരത്തെ ചെന്നൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.
അടിയാധാരം ഹാജരാക്കാത്തതിനാലോ, അസ്സൽ ആധാരം നഷ്ടപ്പെട്ടതിനാൽ പോലീസിന്റെ നോൺ ട്രേസബിൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാലോ ഭൂമികളുടെ ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിക്കരുതെന്ന് ചെന്നൈ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.
രജിസ്ട്രേഷൻ നിയമത്തിലെ റൂൾ 55 എ ഒന്ന് കണക്കിലെടുത്ത് അടിയാധാരം ഹാജരാക്കില്ലെന്ന് കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിച്ച കേസിലാണ് വിധി പ്രസ്താവന.
അടിയാധാരത്തിന്റെ പകർപ്പ് രജിസ്റ്റർ ഓഫീസിൽ ഉണ്ടെന്നിരിക്കെ അത് പരിശോധിച്ചു പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
What's Your Reaction?