ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 - 16:43
 0
ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസുമായി ബന്ധപ്പെട്ട അട്ടിമറി ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടി.

അജിത് കുമാറിനെതിരായ നടപടി വൈകുന്നതായി നേരത്തെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

ഈ മാസം 31ന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതും തുടർന്ന് സസ്പെൻഷൻ നടപടി സ്വീകരിച്ചതും.

What's Your Reaction?

like

dislike

love

funny

angry

sad

wow