ആശുപത്രി വളപ്പിൽ നിന്നും മയക്കുമരുന്നു മായി യുവാവ് അറസ്റ്റിൽ

Feb 11, 2026 - 10:23
 0
ആശുപത്രി വളപ്പിൽ നിന്നും മയക്കുമരുന്നു മായി യുവാവ് അറസ്റ്റിൽ

നീലേശ്വരം: എക്സൈസ് വാഹനം കണ്ട് ആശുപത്രി വളപ്പിലേക്ക് ഓടിച്ചു കയറ്റിയ കാറിൽ നിന്നും മയക്കുമരുന്നു മായി യുവാവിനെ അറസറ്റ് ചെയ്തു. തുരുത്തി കഴിഞ്ഞടിയിലെ എ സി സെമീറി(32)നെയാണ് നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈഷാഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാഞ്ഞങ്ങാട് ഭാഗത്തു നിന്നുമെത്തിയ കാർ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രക്ഷപ്പെടാനായാണ് ആശുപത്രി വളപ്പിലേക്ക് ഓടിച്ചു കയറ്റിയത്. എന്നാൽ സംശയത്തെത്തുടർന്ന് പിന്തുടർന്ന എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാറിൽ സൂക്ഷിച്ച 3.297 ഗ്രാം എം ഡി എം എയും, സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. അസി: എക്സൈസ് ഇൻസ്പെക്ടർമാരായ വി വി സന്തോഷ് കുമാർ, പി രാജൻ, പ്രവന്റീവ് ഓഫീസർമാരായ പി പ്രശാന്ത്, വി ബാബു, കെ പ്രദീപ്, കെ ദിനൂബ്, വനിത ഓഫീസർ ലീമ, ഡ്രൈവർ എം വി പ്രദീപൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow