നീലേശ്വരത്ത് സിസിടിവി നിരീക്ഷണം ശക്തമാക്കുന്നു; 11 ലക്ഷം രൂപയുടെ പദ്ധതി

Jun 20, 2026 - 20:36
 0
നീലേശ്വരത്ത് സിസിടിവി നിരീക്ഷണം ശക്തമാക്കുന്നു; 11 ലക്ഷം രൂപയുടെ പദ്ധതി

നീലേശ്വരം: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ആധുനിക സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കൗൺസിൽ അംഗീകാരം നൽകി. പൊതുസുരക്ഷ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാഥമിക ഘട്ടത്തിൽ 11 ലക്ഷം രൂപ ചെലവഴിച്ച് മാർക്കറ്റ് ജംഗ്ഷൻ, ബസാർ, ബസ്റ്റാൻഡ്, കോൺവെന്റ് ജംഗ്ഷൻ, ആലിങ്കിൽ ജംഗ്ഷൻ എന്നിവിടങ്ങളിലായി ക്യാമറകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബി വൈദ്യുത കണക്ഷൻ, കേബിളിംഗ് സംവിധാനം, യു.പി.എസ് ബാക്കപ്പ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

ഉയർന്ന റെസലൂഷൻ ക്യാമറകളിലൂടെ പ്രധാന റോഡുകളും തിരക്കേറിയ ജംഗ്ഷനുകളും പൊതുസ്ഥലങ്ങളും നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് പദ്ധതി. ഇതോടെ നഗരത്തിലെ സുരക്ഷാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുകയും വ്യാപാരസ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാകുകയും ചെയ്യുമെന്ന് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow