ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

Jun 20, 2026 - 19:55
 0
ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

മടിക്കൈ: ഇന്ധന വില വർധനയും പാചകവാതക വില വർധനയിലും പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മടിക്കൈ വില്ലേജിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മേക്കാട്ട് മുതൽ ചാളക്കടവ് വരെ നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം പി.വി. പത്മിനി ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റിക്കായി സരോജിനി സ്വാഗതം പറഞ്ഞു. അനിത അധ്യക്ഷത വഹിച്ചു.

പ്രകടനത്തിന് മിനി, ശകുന്തള, കാർത്യായനി എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow