ഇന്റര്‍നാഷണല്‍ വൈ എം സി എ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാനായി മാനുവല്‍ കുറിച്ചിത്താനം
കാഞ്ഞങ്ങാട്: ഇന്റര്‍നാഷണല്‍ വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാനായി ജന്മദേശം പത്രാധിപരും കാഞ്ഞങ്ങാട് പ്രസ് ഫോറം എക്സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മാനുവല്‍ കുറിച്ചിത്താനത്തെ തിരഞ്ഞെടുത്തു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് പ്രാദേശിക വൈ എം സി എ യൂണിറ്റുകള്‍ മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന വൈ എം സി എ സഹായദാ ഡയാലിസിസ് യോജന പദ്ധതിയുടെ ദേശീയതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ വിവിധ വൈ എം സി എ യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
What's Your Reaction?