ഇൻഫ്ളൂവൻസർ ചിന്നുപാപ്പുവിന്റെ മരണം; ആൺ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു(25) എന്ന രേഷ്മയുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ ആൺ സുഹൃത്ത് സന്ദേശി(29) നെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂഡുലു മിന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2:30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 9ന് ഉച്ചയ്ക്കാണ് ആദൂർ ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ കുടിലൂർ ആസാദ് നഗറിലെ വാടക ക്വാട്ടേഴ്സിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
What's Your Reaction?