ഇ മാലിന്യ ശേഖരണം; ചരിത്ര നേട്ടവുമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്
നീലേശ്വരം: ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ചരിത്ര നേട്ടം കൈവരിച്ചു. പഞ്ചായത്ത് ഹരിത കർമ്മ സേന ഒന്നര ടണ്ണോളം ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിക്കഴിഞ്ഞു. കരിന്തളം സി എഫ്-ൽ നടന്ന ചടങ്ങിൽ ഇ മാലിന്യം ലോഡ് ചെയ്ത വാഹനം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹരിത കർമ്മ സേന അംഗങ്ങളുടെ ചിട്ടയായ പ്രവർത്തനവും കുടുംബശ്രീയുടെ സഹകരണവും പൊതുജനങ്ങൾ നൽകിയ മികച്ച പിന്തുണയുമാണ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഇ മാലിന്യം ശേഖരിക്കുന്നതിന് കിനാനൂർ കരിന്തളം ഹരിത കർമ്മ സേനയ്ക്ക് കരുത്തായത്. ക്ലീൻ കേരള കമ്പനി ഓരോ മാലിന്യത്തിനും കിലോഗ്രാമിന് നിശ്ചയിച്ച നിരക്കിൽ തുക പൊതു ജനങ്ങൾക്ക് നൽകിയാണ് ഇ മാലിന്യം ശേഖരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി എ വി സന്തോഷ് കുമാർ, അസി: സെക്രട്ടറി പി പി സജീന്ദ്രൻ, എച്ച് ഐ ജലേഷ്, ക്ലീൻ കേരള പ്രതിനിധികളായ അഞ്ചിത, മാളവിക, ഹരിത കർമ്മ സേന പ്രവർത്തകർ പങ്കെടുത്തു.
What's Your Reaction?