ഇ-സ്കൂട്ടർ അപകടം; ഒമ്പത് വയസ്സുകാരനായ അറബ് ബാലന് ദാരുണാന്ത്യം.

Feb 27, 2025 - 21:55
Feb 27, 2025 - 22:01
 0
ഇ-സ്കൂട്ടർ അപകടം; ഒമ്പത് വയസ്സുകാരനായ അറബ് ബാലന് ദാരുണാന്ത്യം.

ഷാർജ: ഇലക്ട്രിക് സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനവുമായി കൂട്ടിയിടിച്ച് ഒമ്പത് വയസ്സുള്ള അറബ് ബാലന് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഷാർജയിലെ അൽ ഫല്‍ജ് പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന ഒരു വാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കു പറ്റിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറെ വാസിത് പോലീസ് അറസ്റ്റ് ചെയ്തു.  പ്രധാന റോഡുകളിലും, കാൽനടയാത്രക്കാരുടെ ഇടങ്ങളിലും ഇലക്ട്രിക് സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, സൈക്കിളുകൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷാർജ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് വിപുലമായ ഒരു കാമ്പയിൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അപകടം ഉണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow