മക്കയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികൾ.

Nov 17, 2025 - 07:23
Nov 17, 2025 - 07:36
 0
മക്കയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികൾ.

റിയാദ്: മക്കയിൽ നിന്ന് മദീനയിലേക്ക് തീർത്ഥാടകരുമായി പോയ പാസഞ്ചർ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് 42 ഇന്ത്യൻ ഉംറ തീർത്ഥാടകർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് ഇന്ത്യ സമയം പുലർച്ചെ 1:30ന് മുഫറഅത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. സ്ത്രീകളും, കുട്ടികളുമടങ്ങിയ ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. പ്രാഥമിക സ്ത്രീ വിവരങ്ങൾ അനുസരിച്ച് 20 ഓളം 11 കുട്ടികളും അപകടത്തിൽപ്പെട്ട ബസ്സിൽ ഉണ്ടായിരുന്നു. മക്കയിലെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം തീർത്ഥാടകർ മദീനയിലേക്ക് പോകുകയായിരുന്നു. അപകടം നടക്കുമ്പോൾ യാത്രക്കാർ ഉറക്കത്തിലായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. 42 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow