ഉദുമയില ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ വ്യാജ പോലീസുകാരൻ പിടിയിൽ
കാഞ്ഞങ്ങാട്: ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ ശേഷം മുങ്ങിയ വ്യാജ പോലീസുകാരനെ ബേക്കൽ പോലീസ് ഗോവയിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ മനു (50)യെയാണ് പിടികൂടി ബേക്കലിൽ എത്തിച്ചത്.
ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിൽ നിന്നാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണെന്ന് പരിചയപ്പെടുത്തി വിശ്വാസം നേടിയ പ്രതി, ഏകദേശം 2.5 ലക്ഷം രൂപ വിലവരുന്ന 16.200 ഗ്രാം സ്വർണം വാങ്ങിയ ശേഷം പണം അക്കൗണ്ടിലൂടെ അയച്ചെന്നു വരുത്തി കടയിൽ നിന്ന് മുങ്ങുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഗോവയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലം സ്വദേശിയായ മനു നിരവധി തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ തട്ടിപ്പുകാരനാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?