ഉദുമ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

Aug 16, 2026 - 13:54
 0
ഉദുമ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

ഉദുമ: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ പടിഞ്ഞാർ സ്വദേശി അബ്ദുറഹ്മാൻ മില്ല് (40) ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലും ചികിത്സയിലായിരുന്നു. 14 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം.

ജില്ലയിലെ മികച്ച കബഡി, ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു അബ്ദുറഹ്മാൻ. നാട്ടിൽ സ്കൂൾ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു.

പരേതനായ മുഹമ്മദ് കുഞ്ഞി മില്ലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സഹ്സൂറ. മകൻ: സഹ്‌ദാദ് (ചാച്ചു). സഹോദരങ്ങൾ: ബഷീർ, സാഹു, സബാന, റസീന, പരേതനായ അത്ത.

What's Your Reaction?

like

dislike

love

funny

angry

sad

wow