എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: എം.ഡി.എം.എ കൈവശം വെച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അജാനൂർ ഇട്ടമ്മലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ജമാലി(38)നെയാണ് 6.61 ഗ്രാം എം.ഡി.എം.എ യുമായി ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി മീനാപ്പീസ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് വെച്ചാണ് എസ്.ഐ എ.ആർ. ശാർങ്ങാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.
സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു, ഡ്രൈവർ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?