എം പി ആസാദ് ബേക്കൽ ഡിവൈഎസ്പിയായി ചുമതലയേറ്റു
ബേക്കൽ: കൂത്തുപറമ്പ് ഡി വൈ എസ് പി യായിരുന്ന എം പി ആസാദ് ബേക്കൽ ഡിവൈഎസ്പിയായി ചുമതലയേറ്റു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കാഞ്ഞങ്ങാട് പോലീസ് ഇൻസ്പെക്ടറായിരുന്നു. പ്രമാദമായ പടന്നക്കാട് പീഢന കേസ്സിൽ ദിവസങ്ങൾക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് ഇദ്ദേഹമായിരുന്നു. പ്രസ്തുത കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി ഇപ്പോൾ ജയിലിലാണ്.
What's Your Reaction?