എരിക്കുളം ഗവ. ഹോമിയോ ഡിസ്പെൻസറി ദേശീയ അംഗീകാരത്തിലേക്ക്
മടിക്കൈ: ദേശീയ നിലവാര അംഗീകാരമായ എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ട് എരിക്കുളം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന നടന്നു. ആശുപത്രിയിലെ ചികിത്സാ നിലവാരം, രോഗി സുരക്ഷ, ജീവനക്കാരുടെ സേവന മികവ്, ശുചിത്വം എന്നിവ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക.
പരിശോധനാ നടപടികളുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശൻ വി നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കുഞ്ഞികൃഷ്ണൻ പി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖില നാരായണൻ, എൻഎബിഎച്ച് ജില്ലാ ഫെസിലിറ്റേറ്റർ ഡോ. ശില്പ എം.വി, ഡോ. നിധിൻ, ജില്ലാ പഞ്ചായത്തംഗം സബീഷ് കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി പി.വി, വാർഡ് അംഗങ്ങളായ സുധീഷ് ഇ, ബാലകൃഷ്ണൻ വി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രീത എസ്, എച്ച്.എം.സി അംഗം കെ.എം. ഷാജി, ശാർഗാധരൻ, എൻ.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഫാർമസിസ്റ്റ് ഷീന കെ നന്ദി രേഖപ്പെടുത്തി. എൻഎബിഎച്ച് നാഷണൽ അസസർ ഡോ. ജിതിൻ കെ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
What's Your Reaction?