"ഏക-അനേക" നൃത്ത പരിപാടിയുടെ ഗസ്റ്റ് പാസ്സ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം: പ്രശസ്ത നര്‍ത്തകിയും സിനിമ താരവുമായ ആശ ശരത്തും സംഘവും ജൂണ്‍ ഏഴിന് കാഞ്ഞങ്ങാട് പലേഡിയം കണ്‍വെന്‍ഷന്‍ സെന്റില്‍ അവതരിപ്പിക്കുന്ന 'ഏക-അനേക' എന്ന നൃത്ത പരിപാടിയുടെ ഗസ്റ്റ് പാസ്സ് ഉദ്ഘാടനം എന്‍ ആര്‍ ഡി സി രക്ഷാധികാരി ഡോ.വി സുരേശന്‍ നീലേശ്വരത്തെ വ്യവസായ പ്രമുഖനും സകഹാരിയുമായ എന്‍ വെങ്കിടേഷ് പ്രഭുവിന് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.
ചന്ദ്രശേഖരന്‍ പി യു, സി എം.സുരേഷ് കുമാര്‍, വിനീത് എം, ബാബുരാജ്, എം ബാലകൃഷ്ണന്‍, നജീബ് കാരയില്‍, ഇടയില്യം രാധാകൃഷ്ണന്‍ നായര്‍, ജയന്‍ ബിജു പി വി, മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.
ജൂണ്‍ ഏഴിന് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സിനിമ താരങ്ങളായ ശങ്കര്‍, മേനക, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, സിനിമ സംവിധായകനും കലാ സംവിധായകനുമായ രാജീവ് അഞ്ചല്‍, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയരക്ടര്‍ ജനറല്‍ പി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?