ഒഡിഷ സ്വദേശിയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Apr 7, 2026 - 17:37
 0
ഒഡിഷ സ്വദേശിയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊല്ലപ്പെട്ട ഇന്ദർ, പ്രതി പദ്ലംഗദാബ

വേങ്ങര: എ ആർ നഗർ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാട്ടേഴ്സിൽ ഒഡിഷ സ്വദേശി തലക്കെടിയേറ്റ് കൊല്ലപ്പെട്ടു. ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദർ(48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയും ഇന്ദറിന്റെ കൂടെ താമസിച്ചിരുന്ന പദ്ലംഗ ദാബയെ(36)വേങ്ങര പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലർച്ചയാണ് കെട്ടിടത്തിനു മുകളിലെ ഓപ്പൺ ടെറസിൽ ഇന്ദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് 

കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും ഇന്ദറിന്റെ ഭാര്യ സഹോദര പുത്രനൊപ്പമാണ് താമസിച്ചിരുന്നത്. തർക്കത്തെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഇന്ദറിനെ പദ്ലംഗദാബ ചുറ്റികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വേങ്ങര പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ലളിത ബത്രയാണ് ഇന്ദറിന്റെ ഭാര്യ. മക്കൾ: പുഷ്പ, സംവിധ.

What's Your Reaction?

like

dislike

love

funny

angry

sad

wow