ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സൈദ് അന്തരിച്ചു

Mar 12, 2026 - 14:12
 0
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സൈദ് അന്തരിച്ചു

മസ്കറ്റ്: ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ്(82) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ദീർഘകാലമായി ഒമാൻ മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1972 മുതൽ അദ്ദേഹം ഉപ പ്രധാനമന്ത്രി പദവിയിൽ തുടരുകയായിരുന്നു. സുൽത്താൻ കാബൂസ് ബിൻ സൈദിന്റെയും നിലവിലെ ഭരണാധികാരി സുൽത്താൻ ഹൈത്തംബിൻ താരിഖിന്റെയും ഭരണകാലത്ത് ഒമാന്റെ ഭരണപരമായ തീരുമാനങ്ങളിലും നയതന്ത്ര മേഖലകളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഒമാന്റെ ആധുനിക നവോത്ഥാന കാലഘട്ടം മുതൽ രാജ്യത്തിനായി അദ്ദേഹം നൽകിയ നിസ്തുലമായ സേവനങ്ങളെ ദിവാൻ ഓഫ് റോയൽ കോർട്ട് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. വിയോഗത്തിൽ ഒമാനിലെ വിവിധ മന്ത്രാലയങ്ങളും അറബ് ലോകത്തെ പ്രമുഖ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow