ഒരു പേന വാങ്ങാം...; സുദർശന്റെ സ്വപ്നത്തിന് കരുത്തേകാം.

Aug 12, 2026 - 12:05
Aug 12, 2026 - 12:09
 0
ഒരു പേന വാങ്ങാം...; സുദർശന്റെ സ്വപ്നത്തിന് കരുത്തേകാം.

മടിക്കൈ: രണ്ട് വർഷം മുമ്പ് ജോലിക്കിടെയുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ സുദർശൻ പി.പി. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പുതിയൊരു വഴിയൊരുക്കുകയാണ്. എരിക്കുളം സ്വദേശിയായ സുദർശന് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ആരെയും ആശ്രയിക്കാതെ ചെറിയൊരു വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുദർശൻ.

ഇതിനായി പേപ്പർ, പ്ലാസ്റ്റിക് പേനകൾ നിർമിക്കുന്ന സ്വയംതൊഴിൽ യൂണിറ്റിനാണ് സുദർശൻ തുടക്കമിട്ടത്. ചെറിയതോതിൽ പേന നിർമാണം ആരംഭിച്ചെങ്കിലും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.

സുദർശൻ നിർമിക്കുന്ന പേനകൾ വാങ്ങി ഈ സംരംഭത്തെ പിന്തുണയ്ക്കാൻ കഴിയുന്നവർക്ക് അത് വലിയൊരു സഹായമാകും. വിവിധ തരത്തിലുള്ള പേനകൾ, വില, വാങ്ങുന്നതിനുള്ള വിവരങ്ങൾ എന്നിവ അറിയാൻ 9061612676 എന്ന വാട്സാപ്പ് നമ്പറിൽ സുദർശനുമായി ബന്ധപ്പെടാം.

വലിയ സഹായങ്ങളൊന്നും വേണ്ട. ഒരു പേന വാങ്ങുന്നതുപോലെയുള്ള ചെറിയൊരു പിന്തുണ പോലും സുദർശന് വലിയ ആത്മവിശ്വാസമാണ്. സ്വന്തം ജീവിതം തിരിച്ചുപിടിക്കാനുള്ള സുദർശന്റെ ശ്രമത്തിന് കൈത്താങ്ങാകാൻ നമുക്കും ഒപ്പം നിൽക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow