ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

കാഞ്ഞിരപ്പൊയിൽ പുളിയനടുക്കത്തെ ചന്ദന്റെ മകൻ ശ്രീരാജി(29)നാണ് പരിക്കേറ്റത്.

Feb 13, 2026 - 21:33
 0
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.

അമ്പലത്തറ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പൊയിൽ പുളിയനടുക്കത്തെ ചന്ദന്റെ മകൻ ശ്രീരാജി(29)നാണ് പരിക്കേറ്റത്. കഴിഞ്ഞ ഫെബ്രുവരി 4-ന് രാവിലെ 8:15-ഓടെ ബേളൂർ പോർക്കളത്തു വെച്ചായിരുന്നുഅപകടം. ഏഴാം മൈൽഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ശ്രീരാജ്. ഈ സമയം എതിരെ അമിത വേഗതയിലും അശ്രദ്ധമായും വന്ന ഓട്ടോറിക്ഷ ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽറോഡിലേക്ക് തെറിച്ചുവീണ ശ്രീരാജിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം വീട്ടിൽ വിശ്രമിക്കുന്ന ശ്രീരാജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. അപകടത്തെത്തുടർന്നുണ്ടായ ബോധക്ഷയവും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow