ഓപ്പറേഷൻ തൂഫാൻ; മയക്കു മരുന്നുമായി യുവാവ് പിടിയിൽ

Jun 10, 2026 - 10:55
Jun 10, 2026 - 10:58
 0
ഓപ്പറേഷൻ തൂഫാൻ; മയക്കു മരുന്നുമായി യുവാവ് പിടിയിൽ

അമ്പലത്തറ: കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയുമായി യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ-മൂന്നാം മൈൽ-മുണ്ടോട്ടെ എൻ.കെ. ഉണ്ണികൃഷ്ണൻ (33) ആണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പുലർച്ചെ 12.40ഓടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ വീട്ടിൽ നിന്ന് 2.12 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow