കടലിൽ കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി
മഞ്ചേശ്വരം: കടലിൽ കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. ചൗക്കിയിലെ ഉമറുൽ ഫാറൂഖ്-റസീന ദമ്പതികളുടെ മകൻ സൈനുൽ ആബിദിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ ഇന്ന് മത്സ്യ തൊഴിലാളികൾ കണ്ടെത്തിയത്.
കുടുംബത്തോടൊപ്പം കടപ്പുറത്തെത്തിയ, ശാരീരിക ബുദ്ധിമുട്ടുള്ള സൈനുൽ ആബിദിനെ ഇന്നലെ വൈകുന്നേരമാണ് തിരയിൽപ്പെട്ട് കാണാതായത്. പോലീസും, മുങ്ങൽ വിദഗ്ദരും, നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്ഥലത്തെ മത്സ്യ തൊഴിലാളികളായ അസീസ്, ബഷീർ, ഖലീൽ, ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
What's Your Reaction?