‘ഓട്ടം തുള്ളലി’ന്റെ വിജയം ആഘോഷിക്കാൻ താരങ്ങൾ നാളെ കാഞ്ഞങ്ങാട്ടേക്ക്

Sep 22, 2026 - 18:01
 0
‘ഓട്ടം തുള്ളലി’ന്റെ വിജയം ആഘോഷിക്കാൻ താരങ്ങൾ നാളെ കാഞ്ഞങ്ങാട്ടേക്ക്

കാഞ്ഞങ്ങാട്: സമൂഹത്തിലെ വിവിധ ആചാരങ്ങളെയും അനാചാരങ്ങളെയും നർമ്മ മുഹൂർത്തങ്ങളിലൂടെ വിമർശിക്കുന്ന ചിത്രം ‘ഓട്ടം തുള്ളലി’ന്റെ വിജയം ആഘോഷിക്കാൻ സിനിമയിലെ നടീനടന്മാർ നാളെ കാഞ്ഞങ്ങാട് ദീപ്തി തിയറ്ററിലെത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദർശനത്തിൽ താരങ്ങൾ പ്രേക്ഷകരോടൊപ്പം സിനിമ കാണും.

ടിനി ടോം, ഹരിശ്രീ അശോകൻ, ബിനു ശശിറാം, കെ. യു. മനോജ്, ചിത്ര നായർ, മാസ്റ്റർ ശ്രീപദ്യാൻ, റിഹാ രാജ് തുടങ്ങിയവരാണ് ദീപ്തി തിയറ്ററിലെത്തുന്നത്.

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രം നെല്ലിക്കാട്ട് മോഹനനാണ് നിർമ്മിച്ചത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിലെ വിവിധ ചേരുവകൾ ഉൾക്കൊള്ളുന്ന ചിത്രം ഒരു നാട്ടിൻപുറത്തിന്റെ നേർക്കാഴ്ചയാണ് അവതരിപ്പിക്കുന്നത്.

സിറിയക് ആലഞ്ചേരിയാണ് കോ-പ്രൊഡ്യൂസർ. ഹിരൺ മഹാജനും ജി. മാർത്താണ്ഡനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ. യു., ബിനു ശശിറാം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ബിനു ശശിറാമാണ് തിരക്കഥ ഒരുക്കിയത്. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവഹിച്ചു. സെപ്റ്റംബർ 18ന് റിലീസ് ചെയ്ത ചിത്രം നിലവിൽ 80ഓളം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow