ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

അജാനൂർ കൊളവയൽ ഇട്ടമ്മലിലെ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ താജുദ്ദീനാണ് മരിച്ചത്

Sep 10, 2026 - 06:57
 0
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ താജുദ്ദീൻ (40) ആണ് ഇന്നലെ ഉച്ചയോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽവെച്ച് മരണപ്പെട്ടത്.

പനിയും ചുമയും ബാധിച്ചതിനെ തുടർന്ന് ആദ്യം ഗൾഫിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ദുബായിൽ നിന്ന് എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇട്ടമ്മലിലെ തറവാട് വീടായ ആസ്ക വില്ലയിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം വൻ ജനാവലിയുടെ സാനിധ്യത്തിൽ പള്ളിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: അസ്രീന. മക്കൾ: അഫ്‌ല, ഫാത്തിമ, നസ്‌ല. സഹോദരങ്ങൾ: ആബിദ്, ഷാഹിദ്, സാബിർ, സാദിരി, ഷാഹിദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow