14 ലക്ഷത്തിന്റെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Apr 27, 2026 - 21:53
 0
14 ലക്ഷത്തിന്റെ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

അങ്കമാലി: 14 ലക്ഷം രൂപയുടെ 150 ഗ്രാം ഹെറോയിനുമായി അസം സ്വദേശി മൊയ്നുൽ ഹഖിനെ അങ്കമാലി എക്സൈസ് പിടികൂടി. അങ്കമാലി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നാണ് ഇയാളെ പിടിച്ചത്. മുമ്പും ഇയാൾ രാസ ലഹരി കടത്തിയിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.

മയക്കുമരുന്ന് അമിത അളവിൽ കൊണ്ടുവന്ന് ചെറിയ ഡപ്പികളിലാക്കി വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ എ വിപിൻദാസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി കെ ബിജു, സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow