കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടര്‍ അബുദാബിയില്‍ മരിച്ചനിലയില്‍.

Jul 22, 2025 - 10:09
Jul 22, 2025 - 10:12
 0
കണ്ണൂര്‍ സ്വദേശിയായ വനിതാ ഡോക്ടര്‍ അബുദാബിയില്‍ മരിച്ചനിലയില്‍.

അബുദാബി: കണ്ണൂർ തളാപ്പ് സ്വദേശിനിയായ ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54) അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. പത്ത് വർഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടർ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ പരേതനായ നാരായണൻ്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ.സീതാലക്ഷ്മി. സംസ്കാരം നാട്ടിൽ പിന്നീട്.

What's Your Reaction?

like

dislike

love

funny

angry

sad

wow