കണ്ണൂർ സർവകലാശാലയുടെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ഡോ. കെ വിനീഷ് കുമാറിന്

May 22, 2026 - 17:16
 0
കണ്ണൂർ സർവകലാശാലയുടെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ഡോ. കെ വിനീഷ് കുമാറിന്

കാഞ്ഞങ്ങാട്: കണ്ണൂർ സർവകലാശാലയുടെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ഡോ. കെ വിനീഷ് കുമാറിന്.

കണ്ണൂർ സർവകലാശാലയുടെ 2024-25 അധ്യയന വർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനും കാസർകോട് ജില്ല എൻഎസ്എസ് കോർഡിനേറ്ററുമായ ഡോ. കെ വിനീഷ് കുമാറിന് ലഭിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയും വിദ്യാർത്ഥി പങ്കാളിത്തത്തോടെയും വിവിധ മേഖലകളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ഈ അംഗീകാരത്തിന് അർഹനാക്കിയത്.

ജില്ലയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ആദ്യമായി സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് യൂണിറ്റ് രൂപീകരിച്ചതും, കോളേജ് വിദ്യാർത്ഥികൾക്കായി വീടുനിർമാണ പദ്ധതികൾ നടപ്പിലാക്കിയതും, എൻഎസ്എസ് പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചതും ശ്രദ്ധേയമായി. കൂടാതെ, ഒരു വർഷത്തിനിടെ ജില്ലയിലെ കലാലയങ്ങളിൽ ഏറ്റവും കൂടുതൽ രക്തദാന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ട്.

പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്വച്ഛ് ഭാരത് പദ്ധതികൾ, ട്രോമാ കെയർ വളണ്ടിയർ യൂണിറ്റ്, ജലസംരക്ഷണം, ഡിജിറ്റൽ ലിറ്ററസി, എച്ച്ഐവി-എയ്ഡ്സ് ബോധവൽക്കരണം, ഗ്രാമങ്ങളെ ദത്തെടുത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കൽ തുടങ്ങിയ മേഖലകളിലും എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

നിലവിൽ യുവ ജാഗരൺ ജില്ലാ കോർഡിനേറ്റർ, എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ, എൻഎസ്എസ് യുവ ആപത് മിത്ര ജില്ലാ കോർഡിനേറ്റർ എന്നീ ചുമതലകളും ഡോ. വിനീഷ് കുമാർ നിർവഹിച്ചുവരുന്നു.

ബളാലിലെ ടി. നാരായണൻ നായരുടെയും കെ.വി. നാരായണിയുടെയും മകനാണ് ഡോ. കെ വിനീഷ് കുമാർ.

What's Your Reaction?

like

dislike

love

funny

angry

sad

wow