കരിപ്പൂരിൽ വൻ ലഹരി വേട്ട. നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. നാല് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി വന്ന യാത്രക്കാരനാണ് പിടിയിലായത്. ഒരു കിലോയ്ക്ക് ഒരു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മസ്കറ്റിൽ നിന്ന് ബാങ്കോക്ക് വഴി കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ രാഹുൽരാജ് എന്നയാളാണ് പിടിയിലായത്. കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ബാഗിൽ പല കവറുകളിലായി ഒളിപ്പിച്ച നിലയിൽ 3.98 കിലോ കഞ്ചാവ് കണ്ടെത്തിയത്.
What's Your Reaction?