കളഞ്ഞു കിട്ടിയ രണ്ടു പവൻ സ്വർണ്ണ മാല തിരികെയേൽപ്പിച്ച് യുവാവ് മാതൃകയായി
മടിക്കൈ കക്കാട്ട് സ്വദേശി അരുണയുടെ ആഭരണമാണ് തിരിച്ചു കിട്ടിയത്
നീലേശ്വരം: കളഞ്ഞു കിട്ടിയ രണ്ടു പവൻ സ്വർണ്ണ മാല ഉടമയ്ക്കു നൽകി യുവാവ് മാതൃകയായി. മടിക്കൈ കക്കാട്ട് ശരണ്യനിവാസിൽ വി തമ്പാൻ്റെ ഭാര്യ കെ അരുണയുടെ ആഭരണമാണ് യുവാവിൻ്റെ സത്യസന്ധത കൊണ്ട് തിരികെ ലഭിച്ചത്. നീലേശ്വരം രാജാ റോഡിൽ നിന്നും യുവാവിന് കളഞ്ഞു കിട്ടിയ ആഭരണം നീലേശ്വരം ഫെഡറൽ ബാങ്കിൽ ഏൽപ്പിച്ച് മാതൃക കാട്ടി. ബാങ്ക് സീനിയർ മാനേജർ ദിലീപ് കൃഷ്ണ ആഭരണം നിലേശ്വരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അരുണ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ മുരളീധരൻ, എ എസ് ഐ ഹേമ എന്നിവരുടെ സാനിദ്ധ്യത്തിൽ ആഭരണം കൈപറ്റി.
What's Your Reaction?