കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയം.

Feb 20, 2025 - 21:08
Feb 20, 2025 - 21:09
 0
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയം.

കൊച്ചി:കൊച്ചിയിൽ കസ്റ്റംസ് കോട്ടേഴ്സിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയ് (42) അമ്മ ശകുന്തള അഗർവാൾ, സഹോദരി ശാലിനി വിജയ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം അഴുകിയ നിലയിലാണ്. 

 കാക്കനാട് ടിവി സെൻ്ററിലെ അഡീഷണൽ കസ്റ്റംസ് കമ്മീഷണറുടെ ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അവധിക്ക് ശേഷം മടങ്ങിയെത്താത്ത മനീഷിനെ അന്വേഷിച്ച് സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോൾ വീടിൻ്റെ പരിസരത്ത് ദുർഗന്ധമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

 ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക്ക് സംഘവും ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ശാലിനിയുടെയും, മനീഷിൻ്റെയും മൃതദേഹം തൂങ്ങിയ നിലയിലും, അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിലാണ് കണ്ടെത്തിയത്.

 മരണകാരണം വ്യക്തമല്ല. ആത്മത്യാകാം എന്നാണ് പ്രാഥമിക വിവരം. പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ജാർഖണ്ഡ് സ്വദേശിയാണ് മനീഷ്. ഏറെ നാളായി കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരിക്കും, അമ്മയ്ക്കും ഒപ്പമായിരുന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. മരണത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow