കാഞ്ഞങ്ങാട് നഗരസഭയിൽ ബാലസഭ ക്യാമ്പിന് തുടക്കമായി
കാഞ്ഞങ്ങാട്: കുട്ടികളിലെ പഠനത്തോടൊപ്പം സാഹിത്യ, കലാ-സാംസ്കാരിക കഴിവുകൾ തുടക്കത്തിലേ കണ്ടെത്തുകയും അവയ്ക്ക് മികച്ച പിന്തുണ നൽകി സമൂഹത്തിന്റെ ഉയർച്ച ലക്ഷ്യമിടുകയും ചെയ്യുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന ബാലസഭ ക്യാമ്പ് കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് നേതൃത്വത്തിൽ ആരംഭിച്ചു.
നഗരസഭ തല ഉദ്ഘാടനം ഏഴാം വാർഡ് എഡിഎസിൽ നടന്നു. “ബാലസഭ കളിയിടം ഫസ്റ്റ് ക്യാമ്പയിൻ” എന്ന പേരിൽ അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ഫസ്റ്റ് സിഡിഎസ് ചെയർപേഴ്സൺ എം. പുഷ്പലത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ റിസർച്ച് പേഴ്സൺ എ.വി. ശശികല ക്ലാസ് കൈകാര്യം ചെയ്തു. പി. വത്സല, കെ. ഇന്ദിര, പി.വി. സവിതകുമാരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എഡിഎസ് സെക്രട്ടറി എ. സുനിത സ്വാഗതം പറഞ്ഞു. വിവിധ പ്രവർത്തനങ്ങളും കലാപരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
What's Your Reaction?