കാഞ്ഞങ്ങാട് പനത്തടി സ്വദേശി ഒമാനിൽ മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: കാസര്‍കോട് പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജഅലാൻ ബനീ ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ (36) ആണ് മരിച്ചത്. ബൂഅലിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മോഹനൻ. മാതാവ്: ജയശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?