കാഞ്ഞങ്ങാട് വാഹന പരിശോധനയ്ക്കിടെ പരിക്കേറ്റ രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Jun 20, 2026 - 08:57
 0
കാഞ്ഞങ്ങാട് വാഹന പരിശോധനയ്ക്കിടെ പരിക്കേറ്റ രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

കാഞ്ഞങ്ങാട്: പടന്നക്കാട് വാഹന പരിശോധനയ്ക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. സിവിൽ പോലീസ് ഓഫീസർമാരായ വലിയപറമ്പ് സ്വദേശി സൂരജ് (32), കുന്നുംകൈ സ്വദേശി അലോഷ്യസ് (39) എന്നിവർക്കാണ് കാലുകൾ നഷ്ടമായത്.

വാഹന പരിശോധനയ്ക്കിടെ പോലീസ് വാഹനത്തിന്റെ പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. ജീപ്പിനും കാറിനും ഇടയിൽ കുടുങ്ങിയതോടെ ഇരുവർക്കും ഗുരുതര പരിക്കേറ്റു. അപകടത്തിൽ കാലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കാലുകൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും, പരിക്ക് മറ്റ് അവയവങ്ങളിലേക്കും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കാലുകൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow