കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
ബളാന്തോട്: പനത്തടി എൻ എസ് എസ് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ചാമുണ്ഡിക്കുന്ന് സ്വദേശി സജിത്തി (37)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിയിൽ ഏർപ്പെട്ടിരിക്കെ കാട്ടുപന്നി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കാലിന്റെ തുടയിലും കൈക്കും സാരമായി പരിക്കേറ്റ സജിത്തിനെ കോളിച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 തുന്നലുകൾ ഇട്ടിട്ടുണ്ട്. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
What's Your Reaction?