കാണാതായ കൊവ്വൽപള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

Aug 17, 2026 - 21:34
 0
കാണാതായ കൊവ്വൽപള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കാണാതായ കൊവ്വൽപള്ളി സ്വദേശി സലീംഖാന്റെ (59) മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. ഇന്ന് രാത്രി പത്തുമണിയോടെ പടന്നക്കാട് ഡാമിന് സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊവ്വൽപള്ളി കാസിംഖാന്റെ മകനാണ് സലീംഖാൻ. അരയിപ്പുഴയിൽ കാഞ്ഞങ്ങാട് സൗത്തിലെ മേൽപ്പാലത്തിനടിയിൽ മൃതദേഹം ഒഴുകുന്നത് ഇന്ന് സന്ധ്യയോടെ ഒരു യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് റഹ്മാൻ പാണത്തൂർ, രഞ്ജിത്ത് പുതുക്കൈ, സജിത്ത് പുതുക്കൈ എന്നിവരടക്കമുള്ള സന്നദ്ധ പ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സലീമിനെ കാണാനില്ലെന്ന മകന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. വർഷങ്ങളായി അതിഞ്ഞാൽ കോയാപ്പള്ളിയുടെ പരിസരത്ത് കാർ പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്നു സലീം.

What's Your Reaction?

like

dislike

love

funny

angry

sad

wow