കാറില്‍കടത്തികൊണ്ടുവരികയായിരുന്ന 38.23ഗ്രാം എംഡിഎംഎയും 1,62,500 രൂപയുമായി രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.

Mar 2, 2026 - 09:23
 0
കാറില്‍കടത്തികൊണ്ടുവരികയായിരുന്ന 38.23ഗ്രാം എംഡിഎംഎയും 1,62,500 രൂപയുമായി രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടിയില്‍ കാറില്‍കടത്തികൊണ്ടുവരികയായിരുന്ന 38.23ഗ്രാം എംഡിഎംഎയും 1,62,500 രൂപയുമായി രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. കുബണൂര്‍, പച്ചമ്പള, സഫനഗറിലെ ഇബ്രാഹിം സുഹൈല്‍(23), ബന്തിയോട്, അടുക്ക, കുലക്ക് റോഡിലെ മുഹമ്മദ് അനസുദ്ദീന്‍ (20) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും മഞ്ചേശ്വരം എസ്ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും ചേര്‍ന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 12:30 മണിയോടെ മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ സര്‍വ്വീസ് റോഡില്‍ വെച്ചാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘത്തെ പിടികൂടിയത്. ഡ്രൈവറുടെ സീറ്റിന്‍റെ കവറിന്‍റെ പിന്‍ഭാഗത്തു നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow