കാസർകോട് ജില്ലാ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവിൽ 42 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.

Mar 12, 2026 - 10:01
 0
കാസർകോട് ജില്ലാ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവിൽ  42 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.

കാസർകോട്: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനായി കാസർകോട് ജില്ലാ പോലീസ് നടത്തിയ പ്രത്യേക ഡ്രൈവിൽ 42 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. 2026 ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെയുള്ള കാലയളവിലാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഈ പ്രത്യേക പരിശോധന നടന്നത്. കണ്ടെടുത്ത ഫോണുകൾ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡി പരാതിക്കാർക്ക് കൈമാറി. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുന്നതും സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ഫോണുകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഓർമ്മിപ്പിച്ചു. ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെ ഫോണുകൾ കണ്ടെത്തിയ സൈബർ സെൽ ഉദ്യോഗസ്ഥരെയും പോലീസ് സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow