കാസർകോട് മേരാ യുവഭാരത് ജില്ലാ യൂത്ത് ഓഫീസറായി ആശാ ഫ്രാൻസിസ് ചുമതലയേറ്റു

Jul 2, 2026 - 06:33
 0
കാസർകോട് മേരാ യുവഭാരത് ജില്ലാ യൂത്ത് ഓഫീസറായി ആശാ ഫ്രാൻസിസ് ചുമതലയേറ്റു

കാസർകോട്: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവഭാരത് (MY Bharat) കാസർകോട് ജില്ലാ യൂത്ത് ഓഫീസറായി ആശാ ഫ്രാൻസിസ് ചുമതലയേറ്റു.

തൃശൂർ സ്വദേശിനിയായ ആശാ ഫ്രാൻസിസ്, വിരമിച്ച അധ്യാപകരായ ഫ്രാൻസിസ്-മിനി ദമ്പതികളുടെ മകളാണ്.

യുവജനങ്ങളുടെ വ്യക്തിത്വ വികസനം, സാമൂഹിക ഉത്തരവാദിത്വബോധം, നേതൃപാടവം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മേരാ യുവഭാരത്. യുവജന ക്ലബ്ബുകളെ കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ ക്യാമ്പുകൾ, കായിക-സാംസ്കാരിക പരിപാടികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, സ്വയംതൊഴിൽ ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങി വിവിധ പദ്ധതികളാണ് സ്ഥാപനം നടപ്പാക്കുന്നത്.

ജില്ലയിലെ യുവജന കൂട്ടായ്മകൾക്കും യൂത്ത് ക്ലബ്ബുകൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം, യുവജന ശാക്തീകരണത്തിനും സമഗ്ര ഉന്നമനത്തിനുമായി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ യൂത്ത് ഓഫീസർ ആശാ ഫ്രാൻസിസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow