കാസർകോട് സി എച്ച് സെന്റർ-ദുബായ് കെഎംസിസി; ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർ തുറന്നു

Feb 23, 2026 - 22:07
 0
കാസർകോട് സി എച്ച് സെന്റർ-ദുബായ് കെഎംസിസി; ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർ തുറന്നു

കാസർകോട്: കാസർകോട് സി എച്ച് സെന്റർ-ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവർമെന്റ് ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കൗണ്ടർ തുറന്നു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നോമ്പ് തുറക്കാനുള്ള വിഭവങ്ങളും അത്താഴത്തിനുള്ള ഭക്ഷണവും റമദാനിലെ എല്ലാദിവസവും നൽകും. ഏതാനുംവർഷങ്ങളായി സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നോമ്പ് തുറക്കുള്ള സൗകര്യം ജനറൽ ആശുപത്രിയിൽ ചെയ്തുവരുന്നുണ്ട്. ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി തുടർച്ചയായ മൂന്നാം വർഷമാണ് സി എച്ച് സെന്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. എൻ എ നെല്ലിക്കുന്ന് എം എൽ എ, പി എം മുനീർ ഹാജി, അബ്ദുൽ കരീം സിറ്റി ഗോൾഡ്, ജനറൽ കൺവീനർ മാഹിൻ കേളോട്ട്, കോഡിനേറ്റർ അഷ്റഫ് എടനീർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞി ചെർക്കള, നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകുമാർ മുകുന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow