കാസർകോട് 345 ലിറ്റർ ഗോവൻ മദ്യം പിടികൂടി; വാഹനമുപേക്ഷിച്ചു രക്ഷപ്പെട്ട പ്രതികൾക്കെതിരെ കേസെടുത്തു.

Feb 17, 2026 - 13:18
 0
കാസർകോട് 345 ലിറ്റർ ഗോവൻ മദ്യം പിടികൂടി; വാഹനമുപേക്ഷിച്ചു രക്ഷപ്പെട്ട പ്രതികൾക്കെതിരെ കേസെടുത്തു.

കാസർകോട്: ബാലോറയിലും, ഓംനി വാനിലും കടത്തിക്കൊണ്ടുവന്ന 345 ലിറ്റർ ഗോവൻ നിർമ്മിത മദ്യം പിടികൂടി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവുമാണ് ഇന്നലെ രാത്രി ബേള ദ്യോദ്യടുക്കത്ത് നടത്തിയ വാഹന പരിശോധനയിൽ മദ്യം പിടികൂടിയത്. എക്‌സൈസിനെ കണ്ട് വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ട ദിലീപ് ഡിസൂസ, രാജേഷ് കെ, ഹിതേഷ് എന്നിവർക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത മദ്യവും, വാഹനങ്ങളും തുടർ നടപടികൾക്കായി കാസർകോട് എക്സൈസ് റേഞ്ച് ഓഫീസിനു കൈ മാറി. പ്രവന്റീവ് ഓഫീസർമാരായ കെ വി രഞ്ജിത്ത്, മുഹമ്മദ് കെബീർ, ആർ രമേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ശൈലേഷ് കുമാർ, വി മഞ്ജുനാഥൻ, മോഹനകുമാർ, വി വി ഷാജിത്, ടി പി ധന്യ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow