കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു.

രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരൻ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Nov 3, 2025 - 22:15
 0
കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു.

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കരിച്ചൽ കൊച്ചുപള്ളി സ്വദേശിനി അർച്ചന ചന്ദ്ര എന്ന ഇരുപത്തേഴുകാരിയാണ് മരിച്ചത്. ഇന്നു വൈകുന്നേരം ആറുമണിയോടെയാണ് അർച്ചന കിണറ്റിൽ ചാടിയത്. യുവതിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ സഹോദരൻ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹിതയും, രണ്ട് കുട്ടികളുടെ അമ്മയുമാണ് അർച്ചന. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വിഴിഞ്ഞത്തു നിന്നും, പൂവാറിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അർച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

What's Your Reaction?

like

dislike

love

funny

angry

sad

wow