കുടുംബശ്രീ കെ-ഇനം ബ്രാൻഡ് വിപണിയിലേക്ക്; ജില്ലാതല ലോഞ്ചിംഗ് മടിക്കൈയിൽ നടന്നു

Jan 29, 2026 - 21:35
 0
കുടുംബശ്രീ കെ-ഇനം ബ്രാൻഡ് വിപണിയിലേക്ക്; ജില്ലാതല ലോഞ്ചിംഗ് മടിക്കൈയിൽ നടന്നു
കുടുംബശ്രീ കെ-ഇനം ബ്രാൻഡ് വിപണിയിലേക്ക്; ജില്ലാതല ലോഞ്ചിംഗ് മടിക്കൈയിൽ നടന്നു

മടിക്കൈ: കുടുംബശ്രീ ടെക്നോളജി അഡ്വാൻസ് മെന്റ് പ്രോഗ്രാമിന്റെ (കെ-ടാപ്പ് )കീഴിലുള്ള ഫുഡ് സംരംഭമായ കുടുംബശ്രീ ഇനം (കെ-ഇനം) ബ്രാഡിന്റെ ജില്ലാതല സമാരംഭം മടിക്കൈ ഗ്രാമപഞ്ചായത്തിൽ തുടങ്ങി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: എച്ച് ദിനേശൻ കെ-ടാപ്പ് തലവനായ ഡോ: എസ് ഷാനവാസ്, ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, മടിക്കൈ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡോ: എച്ച് ദിനേശൻ കെ ഇനം ഉൽപ്പന്നങ്ങൾ പ്രതീകാത്മകമായി മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് പ്രീതക്ക് കൈമാറിക്കൊണ്ട് കെ -ഇനം ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow