കുമ്പളയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 16, 2026 - 08:58
 0
കുമ്പളയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുമ്പള: കുമ്പളയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് സംശയം. അമേരിക്ക റോഡിലെ അബൂബക്കറിന്റെ ഭാര്യ ആമിന (70)യാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നുള്ള ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. സിമന്റ് ഷീറ്റിട്ട് നിർമ്മിച്ച ചെറിയ വീട്ടിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമികമായി ഹൃദയാഘാതം മൂലമായിരിക്കാമെന്നാണ് സംശയിക്കുന്നതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമായി അറിയാനാകൂ. മക്കൾ: മുബീന, ബുഷ്റ, ഹമീദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow