കുമ്പള കളത്തൂരിൽ വൻ കവർച്ച; 9 പവനും ലക്ഷം രൂപയും നഷ്ടപ്പെട്ടു

Feb 15, 2026 - 11:59
 0
കുമ്പള കളത്തൂരിൽ വൻ കവർച്ച; 9 പവനും ലക്ഷം രൂപയും നഷ്ടപ്പെട്ടു

കാസർകോട്: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കളത്തൂരിൽ വൻ കവർച്ച. ബാംഗ്ലൂരിൽ ബിസിനസ് നടത്തുന്ന കളത്തൂർ പഞ്ചില്ലിലെ യു കെ യൂസഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇരുനില വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറികളിലെ അലമാരകൾ കുത്തി തുറന്ന് 9 പവൻ സ്വർണവും, ലക്ഷം രൂപയും കവർച്ച ചെയ്തു. ശനിയാഴ്ച രാത്രി 7 മണിക്കും ഞായറാഴ്ച രാവിലെ 7 മണിക്കുമിടയിലാണ് കവർച്ച. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow