കുമ്പള ടോൾ ബൂത്തിൽ സംഘർഷം; ക്യാമറയും ഗേറ്റും അടിച്ചുപൊളിച്ചു

Jan 14, 2026 - 20:25
 0
കുമ്പള ടോൾ ബൂത്തിൽ സംഘർഷം; ക്യാമറയും ഗേറ്റും അടിച്ചുപൊളിച്ചു

കുമ്പള: ദേശീയപാതയിൽ കുമ്പളയിൽ ആരംഭിച്ച ടോൾ പിരിവിനെതിരെ എ കെ എം അഷറഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് ഡിവൈഎഫ്ഐ പ്രകടനങ്ങൾ എത്തിയതോടെ സംഘർഷം ഉടലെടുത്തു. സംഘർഷത്തിൽ ടോൾ ബൂത്തിലെ ക്യാമറയും ഗേറ്റും അടിച്ചുപൊളിച്ചു. വാഹനങ്ങൾ തടയുന്ന ടോൾ ബൂത്തിലെ ഹാൻഡിലുകൾ അക്രമത്തിൽ തകർന്നു സ്കാനറുകളിൽ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ചു. ടോൾ ബൂത്ത് പരിസരത്ത് നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. ടോൾ പിരിവ് സംബന്ധിച്ച് ഇന്ന് വൈകിട്ട് കളക്ടറേറ്റിൽ എംഎൽഎമാരുടെയും ദേശീയപാത അധികൃതരുടെയും യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടന്നെങ്കിലും തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow