കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

Jan 23, 2026 - 09:45
 0
കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ

കാസർകോട്: കുമ്പള നായികാപ്പ് സ്വദേശിയും കാസർകോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും കാൽ ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കൊള്ളയടിച്ച കേസിൽ പിടിയിലായത് ബാങ്ക് കൊള്ള കേസിലെ പ്രതി. കർണാടക സ്വദേശിയും കാസർകോട് കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ സ്ഥലങ്ങളിലെ ക്വാട്ടേഴ്സുകളിൽ താമസക്കാരനുമായിരുന്ന ഇബ്രാഹിം എന്ന കലന്തർ ഇബ്രാഹിമിനെ കർണാടകയിൽ വച്ചാണ് കുമ്പള പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കാസർകോട് എത്തിച്ച പ്രതിയെ രഹസ്യകേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തു വരുന്നു. അറസ്റ്റ് രേഖ പ്പെടുത്തുന്നതോടെ മറ്റു നിരവധി കവർച്ച കേസുകൾക്ക് തുമ്പു ണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറിനും രാത്രി എട്ടുമണിക്കും ഇടയിലാണ് ചൈത്രയുടെ വീട്ടിൽ കവർച്ച നടന്നത് ചൈത്രയും കുടുംബവും ഉത്സവം കാണാൻ പോയ സമയത്ത് വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നു അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്നത്. നായികാപ്പിലും പരിസരത്തുമുള്ള നിരവധി നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം കവർച്ചക്കാരനെ തിരിച്ചറിഞ്ഞത്. ഒരാൾ അലക്ഷ്യമായി ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. വീട്ടിൽനിന്നു ലഭിച്ച വിരൽ അടയാളങ്ങളും പ്രതിയെ തിരിച്ചറിയാൻ നിർണായകമായി. അഞ്ചുദിവസത്തിനുള്ളിലാണ് നാടിനെ നടുക്കിയ കൊള്ളക്കേസിലെ പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow