കുമ്പള ഷിറിയ സ്കൂട്ടർ അപകടം: പരിക്കേറ്റിരുന്ന മുഹമ്മദ് അമീനും മരിച്ചു, മരണം രണ്ടായി

Jun 22, 2026 - 22:41
 0
കുമ്പള ഷിറിയ സ്കൂട്ടർ അപകടം: പരിക്കേറ്റിരുന്ന മുഹമ്മദ് അമീനും മരിച്ചു, മരണം രണ്ടായി

കാഞ്ഞങ്ങാട്: കുമ്പള ഷിറിയയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഉദുമ ബാരയിലെ മുഹമ്മദ് അമീൻ (24) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ രാത്രി പത്തോടെ മരിച്ചത്.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തിങ്കളാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഉദുമ പാക്യാര സ്വദേശിയായ പ്രജീഷ് (26) സംഭവദിവസം തന്നെ മരിച്ചിരുന്നു.

സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറിൽ മംഗളൂരു ഭാഗത്തുനിന്ന് കാസർകോട്ടേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഷിറിയ പാലത്തിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് അമീനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയിരുന്നുവെങ്കിലും രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow