കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Aug 17, 2026 - 09:33
 0
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർകോട്: സഹോദരങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വിദ്യാനഗർ ചാല ബി.എഡ് സെന്ററിന് സമീപത്തെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഹിദ് (16) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. അബൂബക്കറും കുടുംബവും ഇപ്പോൾ വിദ്യാനഗർ ഉദയഗിരി കൈലാസപുരത്താണ് താമസം. ഷാഹിദും രണ്ട് സഹോദരങ്ങളും ഉദയഗിരിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് ഷാഹിദ് മുങ്ങിയത്.

വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ഷാഹിദിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷാഹിദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow