കുവൈത്തിൽ വാഹന മോഷണ സംഘം പോലീസ് പിടിയിലായി.
കുവൈറ്റ് സിറ്റി: കുവൈറ്റ് ഗവർണറേറ്റുകളിലായി ഒരു വാഹന മോഷണ സംഘം പോലീസ് പിടിയിലായി. കാറുകൾ മോഷ്ടിക്കുകയും അവയിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തത്.രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലെ വാഹനങ്ങൾ ലക്ഷ്യമിട്ട് പ്രതികൾ പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മോഷ്ടിച്ച വാഹനങ്ങൾ കുറച്ചു കാലം ഉപയോഗിച്ച ശേഷം വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുത്ത് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയാണ് പതിവ്. തൊഴിൽരഹിതരായ കുവൈറ്റ് പൗരന്മാരാണ് ഇരുവരെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആൻഡലസ് മേഖലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 22 വാഹനങ്ങൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു.മോഷ്ടിച്ച 15 കാറുകളും കൊള്ളയടിച്ച നിരവധി വസ്തുക്കളും കണ്ടെടുത്തു.
What's Your Reaction?