കുവൈറ്റിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു.

May 1, 2025 - 13:52
May 1, 2025 - 14:14
 0
കുവൈറ്റിൽ ദമ്പതികൾ കുത്തേറ്റു മരിച്ചു.

കുവൈറ്റ്സിറ്റി: കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ കല ഓഫീസിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം കീഴില്ലം സ്വദേശിനി ബിൻസി ദമ്പതികളാണ് മരിച്ചത്. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും, ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സുമാരാണ്. ഓസ്ട്രേലിയയിലേക്ക് ജോലി മാറാനുള്ള നടപടികൾ നടക്കുന്നതിനാൽ ഇവരുടെ മക്കളെ നാട്ടിലാക്കിയിരിക്കുകയാണ്. തമ്മിൽ വഴക്ക് കൂടി പരസ്പരം കുത്തിയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. പോലീസ് പരിശോധന തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow